Posts

അടുത്ത50 വർഷം Commerce പഠിച്ചവർക്കുള്ളതാണ്

വായിക്കാം മാതൃഭൂമി ഫീച്ചർ ഇവിടെ ക്ലിക്ക് ചെയ്യുക

CMA റാങ്ക് ജേതാവ് അബ്ദുസമദിന് സ്വീകരണം നൽകി

Image
2023 ഡിസംബറിൽ നടന്ന CMA ഫൈനൽ പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 47 ആം റാങ്ക് (നാലാം റാങ്ക് - സംസ്ഥാന തലത്തിൽ) കരസ്ഥമാക്കി ഉന്നത വിജയം നേടിയ NAM ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി പി അബ്ദുസമദിനെ സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.  2015-17 ബാച്ച് കൊമേഴ്സ് വിദ്യാർത്ഥിയായിരുന്ന അബ്ദുസമദ് ഹയർസെക്കൻഡറി പഠനകാലത്ത് തന്നെ കൃത്യമായ ആസൂത്രത്തോട് കൂടിയായിരുന്നു പഠിച്ചിരുന്നത്. പ്രൊഫഷണൽ അക്കൗണ്ടിംഗ് മേഖലയിൽ മികച്ച കരിയർ നേടിയെടുക്കുന്നതിനായി അക്ഷീണപ്രയത്നം നടത്തിയ സമദിന് അർഹിച്ച വിജയമാണ് കൈ വന്നിരിക്കുന്നത്. തൻറെ സ്വപ്ന കരിയർ ആയ ചാർട്ടേഡ് അക്കൗണ്ടൻസി ഫൈനൽ പരീക്ഷയ്ക്കുള്ള മുന്നൊരുക്കത്തിലാണ് സമദ് ഇപ്പോൾ ഉള്ളത്. CA പരീക്ഷയിലും മികച്ച വിജയം നേടട്ടെ എന്ന് ആശംസിക്കുന്നു. സ്കൂൾ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. എൻ എ മുഹമ്മദ് റഫീഖ് ഉപഹാരം കൈമാറി.

Accounting Aptitude Test സംസ്ഥാനതല മത്സരത്തിന് എൻ എ എമ്മിൽ നിന്നും മൂന്നുപേർ

Image
Institute of Chartered Accountants of India ICAI കേരളത്തിലെ ഹയർസെക്കൻഡറി കൊമേഴ്സ് വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന Accounting aptitude test - Junior CA സംസ്ഥാനതല മത്സരത്തിലേക്ക് കണ്ണൂർ ജില്ലയെ പ്രതിനിധീകരിക്കാൻ എൻ എ എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും മൂന്ന് വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. C2A ക്ലാസിൽ പഠിക്കുന്ന Israa Mahamood, C1A ക്ലാസിൽ നിന്നുള്ള Risha Nourin N, Fathima PT എന്നീ വിദ്യാർത്ഥികളാണ് ജില്ലാതല മത്സരത്തിൽ മികച്ച വിജയം നേടിയത്.  കഴിഞ്ഞ ദിവസം നടന്ന C1A ക്ലാസ് PTA മീറ്റിങ്ങിൽ വെച്ച് ഈ വിദ്യാർത്ഥികളെ ആദരിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. ഓരോ ജില്ലയിൽ നിന്നും 20 വീതം (10 പ്ലസ് വൺ, 10 പ്ലസ് ടു) വിദ്യാർഥികൾക്ക് മാത്രം അവസരം ലഭിക്കുന്ന ഈ മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കുവാൻ നമ്മുടെ എൻ എ എം സ്കൂളിൽ നിന്ന് മൂന്ന് വിദ്യാർഥികൾക്ക് അവസരം ലഭിച്ചത് ഏറെ സന്തോഷകരമാണെന്ന് ചടങ്ങിൽ സംബന്ധിച്ച സീനിയർ അധ്യാപകൻ എം സിദ്ദീഖ് സാർ അഭിപ്രായപ്പെട്ടു.  ജനു. 13 ശനിയാഴ്ച്ച എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ മൂന്ന് പേർക്കും മികച്ച വിജയം നേടാൻ കഴിയട്ടെ എന...

പ്രഥമ ഹരിത - സൗഹൃദ പുരസ്കാരം പ്ലസ് വൺ കൊമേഴ്സ് ക്ലാസിന്

Image
പെരിങ്ങത്തൂർ: ഈ വർഷം മുതൽ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കൻഡറി സ്കൂളിൽ ഏർപ്പെടുത്തിയ ഹരിത സൗഹൃദ ക്ലാസ് പുരസ്കാരം ഒന്നാം വർഷ കൊമേഴ്സ് (C1A) ക്ലാസിന് ലഭിച്ചു. ക്ലാസ്സ് മുറികളിൽ നടപ്പാക്കുന്ന വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും ക്ലാസ് റൂമിൻ്റെ സൗന്ദര്യവും പരിഗണിച്ചാണ് ഓരോ ടേമിലും പുരസ്കാരം നിർണയിക്കുന്നത്. സീനിയർ അധ്യാപകരായ വി ഷഫീന, എം സിദ്ധിഖ്, എൻ സൂപ്പി എന്നിവരടങ്ങിയ ജൂറി പാനലാണ് പുരസ്കാര നിർണയം നടത്തിയത്. ആനുകാലിക - പൊതുവിജ്ഞാന മേഖലകളിൽ വിദ്യാർത്ഥികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനായി ക്ലാസിൽ ഏർപ്പെടുത്തിയ floating library ശ്രദ്ധേയമായിരുന്നു. മനോരമ സമ്പാദ്യം, മാതൃഭൂമി GK and current affairs, ധനം, ഇൻഫോ കൈരളി തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ 30 പതിപ്പുകൾ നിലവിൽ ലൈബ്രറിയിൽ ലഭ്യമാണ്. കോർഡിനേറ്റർ: നാദിയ ഫർഹത്  Abbreviation exploring  എന്ന പേരിൽ ഓരോ ദിവസവും ഓരോ വിദ്യാർത്ഥി commerce related ആയ ഏതെങ്കിലും ഒരു ചുരുക്കെഴുത്ത് വിശദീകരിച്ച് ക്ലാസ്സിൽ സംസാരിക്കുന്നത് വിദ്യാർഥികളിൽ ആത്മവിശ്വാസവും അറിവും വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. കോർഡിനേറ്റർ: ഫാത്തിമത്ത് റന റിയാസ് പഠ...

INDIA MIDDLE EAST EUROPE CORRIDOR ഇന്ത്യാ മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി: പ്രാധാന്യവും സാധ്യതകളും Courtesy: സുപ്രഭാതം

Image

ചാന്ദ്രയാനും ആദിത്യയും രാജ്യത്തിന് എന്ത് നൽകുന്നു

Image

ചന്ദ്രയാന്റെ ചെലവ് 615 കോടി, ഓഹരി ഇംപാക്റ്റ് 31,000 കോടി!

രാജ്യത്തിന്റെ വികസന നാഴികക്കല്ലുകള്‍ ഓഹരി വിപണിയിലുണ്ടാക്കുന്ന പോസിറ്റീവ് മാറ്റങ്ങള്‍ക്ക് ഏറ്റവും വലിയ സൂചകങ്ങളിലൊന്നാവുകയാണ് ചന്ദ്രയാന്‍ 3 ദൗത്യം. ചന്ദ്രനില്‍ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യവും ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡ് ചെയ്യുന്ന ആദ്യ രാജ്യവുമായി ഇന്ത്യ മാറിയപ്പോള്‍ ഓഹരി വിപണിയിലും അതിന്റെ പ്രതിഫലനങ്ങള്‍ സുവ്യക്തമായി. ഏറ്റവും രസകരമായ കാര്യം ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ആകെ ചെലവ് 615 കോടി രൂപയായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയം സ്‌പേസുമായി ബന്ധപ്പെട്ട ഓഹരികളിലുണ്ടാക്കിയ കുതിപ്പ് 31,000 കോടി രൂപയുടേതും.  ഓഹരികളും കുതിച്ചു ബഹിരാകാശവുമായി ഏതെങ്കിലും തരത്തില്‍ ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഓഹരികളിലേക്കെല്ലാം ഈ ആഴ്ച്ച പണമൊഴുക്കായിരുന്നു. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തില്‍ നിക്ഷേപകര്‍ക്ക് അത്രമാത്രം വിശ്വാസമാണെന്ന് സാരം. ഈ ആഴ്ച്ചയിലെ ആദ്യ നാല് വ്യാപാരദിനങ്ങളിലെ കണക്കൊന്ന് നോക്കിയാല്‍ 13 ബഹിരാകാശ അനുബന്ധ ഓഹരികളുടെ വിപണി മൂല്യത്തിലുണ്ടായിരിക്കുന്നത് 30,700 കോടി രൂപയുടെ വര്‍ധനയാണ്.  ചെറുകിട ഓഹരിയായ സെന്റം ഇലക്ട്രോണിക്‌സിന്റെ ഓഹരിയില്‍ ഈ ആഴ്ച്ച 26 ശതമാനം കുതിപ്പുണ്ടായി. ചന...