പ്രഥമ ഹരിത - സൗഹൃദ പുരസ്കാരം പ്ലസ് വൺ കൊമേഴ്സ് ക്ലാസിന്


പെരിങ്ങത്തൂർ: ഈ വർഷം മുതൽ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കൻഡറി സ്കൂളിൽ ഏർപ്പെടുത്തിയ ഹരിത സൗഹൃദ ക്ലാസ് പുരസ്കാരം ഒന്നാം വർഷ കൊമേഴ്സ് (C1A) ക്ലാസിന് ലഭിച്ചു. ക്ലാസ്സ് മുറികളിൽ നടപ്പാക്കുന്ന വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും ക്ലാസ് റൂമിൻ്റെ സൗന്ദര്യവും പരിഗണിച്ചാണ് ഓരോ ടേമിലും പുരസ്കാരം നിർണയിക്കുന്നത്. സീനിയർ അധ്യാപകരായ വി ഷഫീന, എം സിദ്ധിഖ്, എൻ സൂപ്പി എന്നിവരടങ്ങിയ ജൂറി പാനലാണ് പുരസ്കാര നിർണയം നടത്തിയത്.

ആനുകാലിക - പൊതുവിജ്ഞാന മേഖലകളിൽ വിദ്യാർത്ഥികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനായി ക്ലാസിൽ ഏർപ്പെടുത്തിയ floating library ശ്രദ്ധേയമായിരുന്നു. മനോരമ സമ്പാദ്യം, മാതൃഭൂമി GK and current affairs, ധനം, ഇൻഫോ കൈരളി തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ 30 പതിപ്പുകൾ നിലവിൽ ലൈബ്രറിയിൽ ലഭ്യമാണ്. കോർഡിനേറ്റർ: നാദിയ ഫർഹത് 

Abbreviation exploring എന്ന പേരിൽ ഓരോ ദിവസവും ഓരോ വിദ്യാർത്ഥി commerce related ആയ ഏതെങ്കിലും ഒരു ചുരുക്കെഴുത്ത് വിശദീകരിച്ച് ക്ലാസ്സിൽ സംസാരിക്കുന്നത് വിദ്യാർഥികളിൽ ആത്മവിശ്വാസവും അറിവും വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.
കോർഡിനേറ്റർ: ഫാത്തിമത്ത് റന റിയാസ്

പഠന വിഷയ സംബന്ധമായ പത്രവാർത്തകൾ പങ്കുവെക്കുന്നതിനായി Commerce bulletin എന്ന പേരിൽ Notice board നടപ്പിലാക്കി.
കോർഡിനേറ്റർ: അൽഫ

Commerce association ഈ വർഷം ആരംഭിച്ച theIndex commerce blog ൻ്റെ പ്രവർത്തനങ്ങളിൽ ക്ലാസിലെ ഫാത്തിമ പി.ടി, ഹാദി മുഹമ്മദ് തുടങ്ങിയവർ സജീവമായിരുന്നു.

രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടെ വിവിധ പ്രവർത്തനങ്ങൾ ക്ലാസിൽ നടപ്പിലാക്കുമ്പോൾ ഉണ്ടാവുന്ന സാമ്പത്തിക ചെലവുകൾ ക്ലാസ് ഫണ്ട് അക്കൗണ്ട് ലിയാന ഷെറിൻ സൂക്ഷിക്കുന്നു.

ക്ലാസ്സ് ലീഡർമാരായ റിഫാദ്, ഹൈഫ, റിഷിൻ, സിനാൻ, ഫജാസ്, ശാഹിൻ അബ്ദുല്ല ഷറഫ്, ശിഫ ഫാത്തിമ തുടങ്ങിയവരുടെ നിരന്തര പരിശ്രമമാണ് ക്ലാസ് സൗന്ദര്യവൽക്കരണത്തിൽ ഏറെ സഹായകരമായത്.

മുഴുവൻ വിദ്യാർഥികളെയും നാല് ഗ്രൂപ്പുകളാക്കി തിരിച്ചു ക്ലാസ്സ് ടീച്ചർ കെ.കെ മുനീറിനെ കൂടാതെ എം.പി ജിതേഷ്, പി.പി ഹഫ്സ, പി.കെ മഹമൂദ് എന്നീ മെൻ്റർമാരുടെ കീഴിൽ ക്ലാസ് ഇനിയും സജീവമായി മുന്നോട്ട്...

Comments

Popular posts from this blog

CMA റാങ്ക് ജേതാവ് അബ്ദുസമദിന് സ്വീകരണം നൽകി

National Institute of Mental Health and Neuro Science (NIMHANS) BANGALORE ഫെലോഷിപ്പ് നേടിയ പൂർവ്വ വിദ്യാർത്ഥി സുഹറയെ അനുമോദിച്ചു.

Accounting Aptitude Test സംസ്ഥാനതല മത്സരത്തിന് എൻ എ എമ്മിൽ നിന്നും മൂന്നുപേർ