CMA റാങ്ക് ജേതാവ് അബ്ദുസമദിന് സ്വീകരണം നൽകി
2023 ഡിസംബറിൽ നടന്ന CMA ഫൈനൽ പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 47 ആം റാങ്ക് (നാലാം റാങ്ക് - സംസ്ഥാന തലത്തിൽ) കരസ്ഥമാക്കി ഉന്നത വിജയം നേടിയ NAM ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി പി അബ്ദുസമദിനെ സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.
2015-17 ബാച്ച് കൊമേഴ്സ് വിദ്യാർത്ഥിയായിരുന്ന അബ്ദുസമദ് ഹയർസെക്കൻഡറി പഠനകാലത്ത് തന്നെ കൃത്യമായ ആസൂത്രത്തോട് കൂടിയായിരുന്നു പഠിച്ചിരുന്നത്. പ്രൊഫഷണൽ അക്കൗണ്ടിംഗ് മേഖലയിൽ മികച്ച കരിയർ നേടിയെടുക്കുന്നതിനായി അക്ഷീണപ്രയത്നം നടത്തിയ സമദിന് അർഹിച്ച വിജയമാണ് കൈ വന്നിരിക്കുന്നത്. തൻറെ സ്വപ്ന കരിയർ ആയ ചാർട്ടേഡ് അക്കൗണ്ടൻസി ഫൈനൽ പരീക്ഷയ്ക്കുള്ള മുന്നൊരുക്കത്തിലാണ് സമദ് ഇപ്പോൾ ഉള്ളത്. CA പരീക്ഷയിലും മികച്ച വിജയം നേടട്ടെ എന്ന് ആശംസിക്കുന്നു.
സ്കൂൾ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. എൻ എ മുഹമ്മദ് റഫീഖ് ഉപഹാരം കൈമാറി.
Comments
Post a Comment