ഓഹരിയും സൂചികയും
എംപി ജിതേഷ്.
ഓഹരി വിപണിയിലെ എല്ലാ പ്രധാന മാറ്റങ്ങളും കാണിക്കുന്ന ഒരു സൂചകമാണ് സ്റ്റോക്ക് സൂചിക.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റികളിൽ നിന്ന് സ്റ്റോക്കുകൾ തിരഞ്ഞെടുത്തു ഉണ്ടാക്കിയ സൂചകമാണ് ഇത്. ഈ സൂചകങ്ങളെ സമ്പദ് വ്യവസ്ഥയുടെ ബാരോമീറ്റർ എന്ന് വിളിക്കപ്പെടുന്നു.
ഈ സൂചകം ഓഹരികൾ വാങ്ങുന്നതിനുള്ള ഒരു ഇൻഡിക്കേറ്ററായും വിപണിയുടെ ശരിയായ സ്ഥാനം സൂചിപ്പിക്കാനും ഉപയോഗിക്കുന്നു. ഇന്ത്യയിലെ പ്രധാന ഓഹരി വിപണികളായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചന്റെ index ആണ് സെൻസെക്സ്, അതേപോലെ മറ്റൊരു പ്രധാന ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചികയാകുന്നു നിഫ്റ്റി.
അടിസ്ഥാന ആസ്തികളുടെ വിലയിലെ മാറ്റങ്ങൾ സൂചികയുടെ മൊത്തത്തിലുള്ള മൂല്യത്തെ ബാധിക്കുന്നു.
വില മുകളിലേക്ക് പോയാൽ, ഓഹരി സൂചിക ഉയരും, അവ താഴേക്ക് പോയാൽ, ഓഹരി സൂചിക കുറയും.
സൂചികകൾ ഉള്ളത് നിക്ഷേപകരുടെ സമ്മർദ്ദം കുറയ്ക്കുകയും സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം എളുപ്പമാക്കുന്നതിനുള്ള ഒരു മാർഗ്ഗമായും അവലംബിക്കാം
അതുമാത്രമല്ല, നിക്ഷേപം നടത്തുമ്പോൾ ഒരു നിക്ഷേപകന് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ സൂചികകൾ നോക്കി വളരെ എളുപ്പത്തിൽ മറ്റു കാര്യങ്ങളൊന്നും മനസ്സിലാക്കാതെ നിക്ഷേപം നടത്താൻ പറ്റും.
വിപണി മൂലധനം, കമ്പനി വലുപ്പം അല്ലെങ്കിൽ വ്യവസായം എന്നിവയെ അടിസ്ഥാനമാക്കി സമാന ഓഹരികൾ ചേർത്താണ് സ്റ്റോക്ക് മാർക്കറ്റ് സൂചിക സൃഷ്ടിക്കുന്നത്.
Comments
Post a Comment