കോമേഴ്സ്, മാനേജ്മെൻ്റ് കോഴ്സുകളെ അറിയാം kkmuneervanimal ഡോക്ടർമാർ, എൻജിനീയർമാർ, അഡ്വക്കേറ്റ്സ്, ആർക്കിടെക്റ്റ്, ഡിസൈനർ പോലുള്ള നിരവധി മേഖലകളിൽ പഠനം പൂർത്തിയാക്കിയവർക്കൊക്കെ സാധാരണ അവരുടെ മേഖലയിൽ മാത്രമാണ് ജോലിയെടുക്കാൻ സാധിക്കുക. എന്നാൽ ബിസിനസ്, കൊമേഴ്സ് ബിരുദ-ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് ഹോസ്പിറ്റലുകൾ, നിർമ്മാണ കമ്പനികൾ, ലോ കൺസൾട്ടൻസി സ്ഥാപനങ്ങൾ, വൻകിട ബിസിനസ് മാനേജ്മെൻ്റ് സ്ഥാപനങ്ങൾ തുടങ്ങി മിക്കവാറും എല്ലാ തരത്തിലുള്ള സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളിലും ജോലി സാധ്യതകൾ ഉണ്ട്. കൂടാതെ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും തെരഞ്ഞെടുക്കാവുന്ന കോഴ്സുകളാണ് മാനേജ്മെന്റ്, കൊമേഴ്സ് രംഗത്തെ ബിരുദ-ബിരുദാനന്തര കോഴ്സുകൾ. മാനേജ്മെന്റ് പഠനത്തോടൊപ്പം കുറച്ചു വർഷങ്ങളുടെ പ്രവർത്തി പരിചയവും കൈമുതലായുള്ള നിരവധി യുവാക്കൾ തുടങ്ങിയ പല സംരംഭങ്ങളും (സ്റ്റാർട്ടപ്പുകൾ അടക്കം) ഇന്ന് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും അറിയപ്പെടുന്ന വലിയ സ്ഥാപനങ്ങൾ ആയി മാറിയിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ് ഇന്ന് ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന മിക്കവാറും എല്ലാ വലിയ സ്ഥാപന...
Comments
Post a Comment