Posts

Showing posts from January, 2024

Accounting Aptitude Test സംസ്ഥാനതല മത്സരത്തിന് എൻ എ എമ്മിൽ നിന്നും മൂന്നുപേർ

Image
Institute of Chartered Accountants of India ICAI കേരളത്തിലെ ഹയർസെക്കൻഡറി കൊമേഴ്സ് വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന Accounting aptitude test - Junior CA സംസ്ഥാനതല മത്സരത്തിലേക്ക് കണ്ണൂർ ജില്ലയെ പ്രതിനിധീകരിക്കാൻ എൻ എ എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും മൂന്ന് വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. C2A ക്ലാസിൽ പഠിക്കുന്ന Israa Mahamood, C1A ക്ലാസിൽ നിന്നുള്ള Risha Nourin N, Fathima PT എന്നീ വിദ്യാർത്ഥികളാണ് ജില്ലാതല മത്സരത്തിൽ മികച്ച വിജയം നേടിയത്.  കഴിഞ്ഞ ദിവസം നടന്ന C1A ക്ലാസ് PTA മീറ്റിങ്ങിൽ വെച്ച് ഈ വിദ്യാർത്ഥികളെ ആദരിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. ഓരോ ജില്ലയിൽ നിന്നും 20 വീതം (10 പ്ലസ് വൺ, 10 പ്ലസ് ടു) വിദ്യാർഥികൾക്ക് മാത്രം അവസരം ലഭിക്കുന്ന ഈ മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കുവാൻ നമ്മുടെ എൻ എ എം സ്കൂളിൽ നിന്ന് മൂന്ന് വിദ്യാർഥികൾക്ക് അവസരം ലഭിച്ചത് ഏറെ സന്തോഷകരമാണെന്ന് ചടങ്ങിൽ സംബന്ധിച്ച സീനിയർ അധ്യാപകൻ എം സിദ്ദീഖ് സാർ അഭിപ്രായപ്പെട്ടു.  ജനു. 13 ശനിയാഴ്ച്ച എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ മൂന്ന് പേർക്കും മികച്ച വിജയം നേടാൻ കഴിയട്ടെ എന...