പ്രഥമ ഹരിത - സൗഹൃദ പുരസ്കാരം പ്ലസ് വൺ കൊമേഴ്സ് ക്ലാസിന്
പെരിങ്ങത്തൂർ: ഈ വർഷം മുതൽ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കൻഡറി സ്കൂളിൽ ഏർപ്പെടുത്തിയ ഹരിത സൗഹൃദ ക്ലാസ് പുരസ്കാരം ഒന്നാം വർഷ കൊമേഴ്സ് (C1A) ക്ലാസിന് ലഭിച്ചു. ക്ലാസ്സ് മുറികളിൽ നടപ്പാക്കുന്ന വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും ക്ലാസ് റൂമിൻ്റെ സൗന്ദര്യവും പരിഗണിച്ചാണ് ഓരോ ടേമിലും പുരസ്കാരം നിർണയിക്കുന്നത്. സീനിയർ അധ്യാപകരായ വി ഷഫീന, എം സിദ്ധിഖ്, എൻ സൂപ്പി എന്നിവരടങ്ങിയ ജൂറി പാനലാണ് പുരസ്കാര നിർണയം നടത്തിയത്. ആനുകാലിക - പൊതുവിജ്ഞാന മേഖലകളിൽ വിദ്യാർത്ഥികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനായി ക്ലാസിൽ ഏർപ്പെടുത്തിയ floating library ശ്രദ്ധേയമായിരുന്നു. മനോരമ സമ്പാദ്യം, മാതൃഭൂമി GK and current affairs, ധനം, ഇൻഫോ കൈരളി തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ 30 പതിപ്പുകൾ നിലവിൽ ലൈബ്രറിയിൽ ലഭ്യമാണ്. കോർഡിനേറ്റർ: നാദിയ ഫർഹത് Abbreviation exploring എന്ന പേരിൽ ഓരോ ദിവസവും ഓരോ വിദ്യാർത്ഥി commerce related ആയ ഏതെങ്കിലും ഒരു ചുരുക്കെഴുത്ത് വിശദീകരിച്ച് ക്ലാസ്സിൽ സംസാരിക്കുന്നത് വിദ്യാർഥികളിൽ ആത്മവിശ്വാസവും അറിവും വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. കോർഡിനേറ്റർ: ഫാത്തിമത്ത് റന റിയാസ് പഠ...