National Institute of Mental Health and Neuro Science (NIMHANS) BANGALORE ഫെലോഷിപ്പ് നേടിയ പൂർവ്വ വിദ്യാർത്ഥി സുഹറയെ അനുമോദിച്ചു.
ബംഗളൂർ നിംഹാൻസിൽ PSYCHOSOCIO CARE IN ELDERLY എന്ന വിഷയത്തിൽ ഒരു വർഷത്തെ ഫെലോഷിപ്പ് നേടിയ എൻ എ എം ഹയർസെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർഥി സുഹറയെ സ്കൂൾ കരിയർ ഗൈഡ് സെല്ലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ എൻ എ എമ്മിൽ പഠിച്ച സുഹറ തലശ്ശേരി ഗവൺമെൻറ് ആർട്സ് കോളേജിൽ നിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. തുടർന്ന് കേരള സർവകലാശാല ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയിൽ മികച്ച റാങ്കോടെ കാര്യവട്ടം ക്യാമ്പസിൽ പ്രവേശനം നേടുകയും MSW പൂർത്തിയാക്കുകയും ചെയ്തതാണ് തൻറെ കരിയറിൽ പുതു വെളിച്ചമായതെന്ന് സുഹറ അഭിപ്രായപ്പെട്ടു. പഠനശേഷം തൃശ്ശൂരിലെ ലൈഫ് ഫൗണ്ടേഷന് കീഴിൽ കേന്ദ്ര ഗവൺമെൻറ് പദ്ധതിയായ 'സുരക്ഷ'യിൽ ജോലി ചെയ്ത് വരുന്നതിനിടയിലാണ് നിംഹാൻസ് ഫിലോഷിപ്പിന് അർഹത നേടിയത്. എസ്.ആർ.ജി കൺവീനർ ടി പി റഫീഖ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡ് സെൽ കൺവീനർ ഇൻ ചാർജ് കെ.കെ. മുനീർ, യു കെ അഷ്റഫ്, പി കെ മഹമൂദ്, ഷിജു പി ഔസേഫ്, കെ.കെ അബ്ദുല്ല, ഷബീർ എന്നിവർ സംബന്ധിച്ചു.